കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ലഭിക്കുന്നതിന് മസ്റ്റർ റോൾ എടുക്കുന്നതിനായ ി ബ്ലോക്ക് പഞ്ചായത്തിലെത്തിയ തൊഴിലാളികൾക്ക് അത് ലഭിച്ചില്ലെന്ന് പരാതി. മസ്റ്റർ റോൾ ലഭിച്ചെങ്കിൽ മാത്രമേ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനാകൂ. ബന്ധപ്പെട്ട ബി.ഡി.ഒ, ജോയൻറ് ബി.ഡി.ഒ, ടെക്നിക്കൽ അസിസ്റ്റൻറ് തുടങ്ങിയവരെല്ലാം വനിതാമതിൽ പ്രവർത്തനാർഥം അവധിയിലാണെന്ന് ഓഫിസിലുണ്ടായിരുന്നവർ പറഞ്ഞെന്നാണ് തൊഴിലാളികൾ പറയുന്നത്. ഒറ്റൂർ പഞ്ചായത്തിലെ നാല്, എട്ട്, 11, 12 വാർഡുകളിലെ തൊഴിലാളികൾക്കാണ് മടങ്ങേണ്ടിവന്നത്. മേഖലയിലെ പല സർക്കാർ ഓഫിസുകളിലും ശനിയാഴ്ച ഹാജർ നിലയിൽ കാര്യമായ കുറവുണ്ടായി. ഞായറാഴ്ചയിലെ പൊതുഅവധിയും ആറ്റിങ്ങൽ, വർക്കല താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധികളും ഹാജർ നില കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മലയാളവേദിയുടെ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കല്ലമ്പലം: നാവായിക്കുളം മലയാളവേദിയുടെ 2018ലെ രംഗപ്രഭാത് കെ. കൊച്ചുനാരായണപിള്ള മെമ്മോറിയൽ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചുനാരായണപിള്ള മെമ്മോറിയൽ സാഹിത്യ പുരസ്കാരത്തിന് സാഹിത്യ വിമർശകർ ഡോ. പ്രസന്ന രാജനെയും മുത്താന സാംബശിവൻ കവിതാ പുരസ്കാരത്തിന് കവി ബാബു പാക്കനാരെയുമാണ് തെരഞ്ഞെടുത്തത്. ജനുവരി 27ന് നാവായിക്കുളത്ത് നടക്കുന്ന മലയാളവേദിയുടെ വാർഷിക സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ഓരനല്ലൂർ ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.