തിരുവനന്തപുരം: അരുവിക്കരയിലുള്ള 110 കെവി സബ്സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈദ്യുതി വിതരണം നിർത്തിവെക ്കും. ഇതിനാൽ തിരുവനന്തപുരം ശുദ്ധജല പദ്ധതിയുടെ 86 എം.എൽ.ഡി, 74 എം.എൽ.ഡി എന്നീ ജല ശുദ്ധീകരണശാലകളുടെ പ്രവർത്തനം തടസ്സപ്പെടും. കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം, കവടിയാർ, മരപ്പാലം, പട്ടം, മെഡിക്കൽ കോളജ്, കുമാരപുരം, ഉള്ളൂർ, പ്രശാന്ത്നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം,നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം,പരുത്തിപ്പാറ, മുട്ടട, അമ്പലംമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാർക്ക്, മൺവിള, കുളത്തൂർ, തിരുമല, പി.ടി.പി നഗർ, മരുതങ്കുഴി, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂർ, കുണ്ടമൺഭാഗം, പുന്നയ്ക്കാമുകൾ, മുടവൻമുഗൾ, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ, തമ്പാനൂർ, ഇൗസ്റ്റ് ഫോർട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ ജലവിതരണം തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.