കുമ്മനത്തെ കേരള രാഷ്​ട്രീയത്തിൽ തിരികെയെത്തിക്കാൻ തിരക്കിട്ട നീക്കം

തിരുവനന്തപുരം: മിസോറം ഗവർണർ കുമ്മനം രാജശേഖരനെ തിരികെ കേരളരാഷ്ട്രീയത്തിൽ സജീവമാക്കാൻ തിരക്കിട്ട നീക്കം. ബി.ജ െ.പി സംസ്ഥാന നേതൃത്വത്തിന് ശക്തി പോരെന്ന വിലയിരുത്തലിനിടെയാണിത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് കുമ്മനത്തെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കുമ്മനം സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്നും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നെന്ന അഭിപ്രായപ്രകടനവുമായി ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ പരസ്യമായിതന്നെ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാനത്ത് നടത്തിയ ആഭ്യന്തര സർേവയിൽ സംസ്ഥാന നേതൃത്വത്തി​െൻറ പ്രകടനത്തിൽ അണികൾ തൃപ്തരല്ലെന്നാണ് കണ്ടെത്തിയത്. ശബരിമല വിഷയം പ്രയോജനപ്പെടുത്താൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ലെന്ന വിലയിരുത്തലിലാണ് ദേശീയനേതൃത്വം. ജനപിന്തുണയുള്ള നേതാക്കളുടെ അഭാവവും സംസ്ഥാനത്തുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. കുമ്മനം രാജശേഖരൻ മടങ്ങിയെത്തണമെന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് മുതിർന്ന നേതാവായ ഒ. രാജഗോപാൽ എം.എൽ.എയും വക്താവ് എം.എസ്. കുമാറും പരസ്യമായിതന്നെ പ്രതികരിച്ചിട്ടുണ്ട്. ആർ.എസ്.എസ് നേതൃത്വത്തി​െൻറ എതിർപ്പ് അവഗണിച്ച് കുമ്മനത്തെ ഗവർണറാക്കിയെങ്കിലും അദ്ദേഹത്തിന് പകരക്കാരനായി സംസ്ഥാന പ്രസിഡൻറിനെ കണ്ടെത്താൻ ഏറെ സമയെമടുത്തിരുന്നു. പാർട്ടിയിലെ ഗ്രൂപ് പോരായിരുന്നു കാരണം. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ പ്രസിഡൻറായി നിയോഗിച്ചെങ്കിലും അദ്ദേഹത്തി​െൻറ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ളിൽതന്നെ അതൃപ്തി ശക്തമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പിള്ളയുടെ ചില പ്രസ്താവനകൾ പാർട്ടിക്ക് േദാഷം വരുത്തിയെന്നും ഗ്രൂപ് പോര് പാർട്ടിയുടെ വളർച്ചയിൽ പ്രശ്നം സൃഷ്ടിക്കുന്നുവെന്നുമുള്ള വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേരൻ 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍. സീമയെപ്പോലെ കരുത്തയായ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളാനായത് നേട്ടമായാണ് അണികൾ വിലയിരുത്തുന്നത്. കുമ്മനം മത്സരിച്ചതിനാലാണ് ഇൗ നേട്ടമുണ്ടായതെന്നും അണികൾ വിലയിരുത്തുന്നു. തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനം മടങ്ങിയെത്തിയാൽ സാധിക്കുമെന്നും നേതാക്കളിൽ ഒരുവിഭാഗം വിലയിരുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.