ആർ. സുനിൽ തിരുവനന്തപുരം: ഹാരിസൺസിൽനിന്ന് റിയ എസ്റ്റേറ്റ് വാങ്ങിയ ഭൂമിക്ക് നികുതി സ്വീകരിക്കാൻ റവന്യൂ വകുപ്പ ിന് നിയമവകുപ്പിെൻറ അനുമതി. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥാണ് നിയമോപദേശം നൽകിയത്. സുപ്രീംകോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ നികുതി സ്വീകരിക്കണമെന്നാണ് നിയമോപദേശം. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പങ്കെടുത്ത ഉന്നതതലയോഗത്തിൽ ഇക്കാര്യം അംഗീകരിച്ചെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഇതോടെ, സർക്കാർ ഏറ്റെടുക്കണമെന്ന് സ്പെഷൽ ഓഫിസർ എം.ജി. രാജമാണ്യം നിർദേശിച്ച മുഴുവൻ തോട്ടങ്ങൾക്കും ഭൂനികുതി അടയ്ക്കാനുള്ള അനുമതിയാണ് ലഭിക്കുന്നതെന്നും ഹാരിസൺസ് അടക്കമുള്ള കമ്പനികളെ സഹായിക്കുകയാണ് നിയമസെക്രട്ടറിയുടെ നീക്കമെന്നും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. നേരത്തേ റിയ കമ്പനി ഭൂമിയുടെ പോക്കുവരവിനായി കൊല്ലം കലക്ടർക്ക് നൽകിയ അപേക്ഷ തള്ളിയിരുന്നു. തുടർന്ന് അപ്പലേറ്റ് അധികാരിയായ ലാൻഡ് റവന്യൂ കമീഷണർക്ക് അപേക്ഷ നൽകി. ഭൂവുടമസ്ഥത തർക്കമുള്ളതിനാൽ നികുതി സ്വീകരിക്കാനാകില്ലെന്നായിരുന്നു കമീഷണറുടെ നിലപാട്. ഭൂവുടമസ്ഥത സംബന്ധിച്ച തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാൻ സർക്കാറിനോട് ഹൈകോടതിയും സുപ്രീംകോടതിയും പറഞ്ഞു. ഇക്കാര്യം റവന്യൂ വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടും നിയമസെക്രട്ടറി മറുപടി നൽകിയില്ല. സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യത്തിെൻറ എല്ലാ ഉത്തരവുകളും കോടതി റദ്ദുചെയ്തിരിക്കുന്നുവെന്നാണ് നിയമസെക്രട്ടറിയുടെ അഭിപ്രായം. ഹാരിസൺസ് കേസിൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പ്രത്യേക പരാതി തള്ളിയപ്പോൾ റിയ കമ്പനി ഹൈകോടതിയെ സമീപിച്ചു. ഉടമസ്ഥത സംബന്ധിച്ച തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാൻ നിർദേശിച്ച ഹൈകോടതി ഡിവിഷൻ െബഞ്ചാണ് നികുതി അടയ്ക്കുന്നതിന് അനുകൂലമായി ഉത്തരവിട്ടത്. ഭൂനികുതി അടച്ചതുകൊണ്ടുമാത്രം ഉടസ്ഥത ലഭിക്കില്ലെന്നാണ് നിയമവകുപ്പ് പറയുന്നത്. ഹാരിസൺസ് അടക്കമുള്ളവർക്ക് താലൂക്ക് ലാൻഡ് ബോർഡ് നൽകിയ ഇളവുകൾ പുനഃപരിശോധിക്കണമെന്ന റവന്യൂ വകുപ്പിെൻറ നിർദേശത്തോട് അഡ്വക്കറ്റ് ജനറലിെൻറ ഓഫിസ് നിശ്ശബ്ദത പാലിക്കുന്നതിലും ആക്ഷേപമുണ്ട്. മുൻ സർക്കാറിെൻറ കാലത്ത് ഇതേകാര്യം ചൂണ്ടിക്കാട്ടി കരുണ എസ്റ്റേറ്റിെൻറ നികുതി സ്വീകരിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും വിവാദമുണ്ടായി. ഇതോടെ മുൻമന്ത്രി അടൂർ പ്രകാശ് ഉത്തരവ് പിൻവലിച്ച കാര്യവും റവന്യൂ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.