വർക്കല: സാന്ത്വനം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. വർക്കല രാധാകൃഷ്ണൻ പുരസ്കാരം കെ.എൻ.എ. ഖാദർ എം.എൽ.എക്കും ഡോ. രമേശ്കുമാർ പുരസ്കാരം ഡോ. പി. ചന്ദ്രമോഹനും ജസ്റ്റിസ് ബി. കെമാൽ പാഷ സമ്മാനിച്ചു. സമ്മേളനത്തിെൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എസ്. വിശ്വനാഥൻനായർ അധ്യക്ഷതവഹിച്ചു. ശരണ്യാ സുരേഷ്, എം. നവാസ്, വർക്കല സബേശൻ, ഡോ. ഗണേഷ്, ജയചന്ദ്രൻ പനയറ എന്നിവർ സംസാരിച്ചു. ചടങ്ങിൽ തച്ചുശാസ്ത്ര വിദഗ്ധൻ തങ്കപ്പൻ ആശാരി, കാഥികൻ കാപ്പിൽ അജയകുമാർ, അധ്യാപകൻ സുരേഷ്ബാബു, വി. അരവിന്ദൻ എന്നിവരെ ആദരിച്ചു. കവിതാ പാരായണ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.