ഭക്ഷ്യസുരക്ഷ നിയമം അട്ടിമറിക്കാൻ ശ്രമമെന്ന്​; കെ.വി. തോമസ് ഗവർണർക്ക്​ പരാതി നൽകി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ നിയമം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നെന്ന് ആരോപിച്ച് പ്രഫ. കെ.വി. തോമ സ് എം.പി ഗവർണർക്ക് പരാതി നൽകി. 'നിങ്ങളുടെ റേഷൻ വിട്ടുനൽകൂ; അതു മറ്റു ചിലരുടെ വിശപ്പകറ്റും' തലക്കെട്ടിൽ സർക്കാർ നൽകിയ പരസ്യം നിയമവിരുദ്ധമാണ്. 2013ൽ പാർലമ​െൻറ് െഎകകണ്ഠ്യേന പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷ നിയമം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഗവർണറെ കണ്ടശേഷം കെ.വി. തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.