ആറ്റിങ്ങല്‍: പൂര്‍വകാല സ്‌കൂള്‍ പഠനം പുനരാവിഷ്‌കരിച്ച് വിദ്യാർഥി കൂട്ടായ്മ. ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്സ് എച് ച്.എസ്.എസിലെ പൂർവവിദ്യാർഥി കൂട്ടായ്മ 'ഒരുമ' യാണ് പഠനകാല പുനരാവിഷ്‌കാരം നടത്തിയത്. സ്‌കൂളിലെ പൂർവവിദ്യാർഥികളെയും അധ്യാപകരെയും സ്‌കൂളിലെത്തിച്ചാണ് ഇത് സാധ്യമാക്കിയത്. വിദ്യാർഥികള്‍ പതിറ്റാണ്ടുകള്‍ക്കുശേഷം സ്‌കൂളില്‍ ഒത്തുകൂടി. രാവിലെ 9.20ന് ഫസ്റ്റ് ബെൽ. 1955 മുതല്‍ സ്‌കൂളിലെ വിദ്യാർഥികളായിരുന്നവര്‍ ക്ലാസ്മുറികളിലേക്ക് കയറി. നിശ്ചിത കാലയളവില്‍ പഠിച്ചിറങ്ങിയവര്‍ക്കായി പ്രത്യേകം ക്ലാസ്മുറികള്‍ സജ്ജീകരിച്ചിരുന്നു. 9.30ന് സെക്കൻഡ് ബെല്‍ എല്ലാവരും അസംബ്ലി ഗ്രൗണ്ടില്‍ ഒത്തുകൂടി. പഴയകാല അധ്യാപകര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. പൂർവ വിദ്യാർഥികള്‍ തന്നെ പ്രാർഥനയും പ്രതിജ്ഞയും ചൊല്ലി. തുടര്‍ന്ന് അച്ചടക്കത്തോടെ വരിയായി ക്ലാസ്മുറികളിലേക്ക്. ചൂരലുമായെത്തിയ പൂർവാധ്യാപകര്‍ പുറത്ത് നിന്ന് കറങ്ങിയവരെ വിരട്ടി ക്ലാസില്‍ കയറ്റി. തുടര്‍ന്ന് പഴയകാല അധ്യാപകര്‍ ക്ലാസ്മുറികളില്‍ കയറി പഠിപ്പിച്ചു. ചില അധ്യാപകര്‍ പഴയ സിലബസിലെ വിഷയങ്ങള്‍ തന്നെ പറഞ്ഞ് ക്ലാസെടുത്തു. ചിലര്‍ സൗഹൃദസംഭാഷണങ്ങള്‍ നടത്തി. ഇതിനിടയില്‍ ഒരു സംഘം പൂർവവിദ്യാർഥികള്‍ സമരംവിളിയുമായെത്തി. ഇവരെ ചൂരലുമായി നേരിടാനും മുന്‍ അധ്യാപകര്‍ ശ്രമിച്ചു. സമരത്തെ തുടര്‍ന്ന് ക്ലാസ് അവസാനിപ്പിച്ചു. ഇതിനുശേഷം ഒാഡിറ്റോറിയത്തില്‍ ഒത്തുേചര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചു. ഉച്ചക്ക് മുന്‍ കൂട്ടി തീരുമാനിച്ചതനുസരിച്ച് ഓരോരുത്തരും വീടുകളില്‍ നിന്ന് തയാറാക്കി കൊണ്ടുവന്ന പൊതിച്ചോറ് ക്ലാസ് മുറികളിലും മരച്ചുവടുകളിലും ഇരുന്ന് കഴിച്ചു. പൊതിച്ചോറ് കൊണ്ടുവരാത്തവര്‍ക്കായി പൂർവവിദ്യാർഥി ശങ്കരന്‍കുട്ടി പൊതിച്ചോറ് ലഭ്യമാക്കി. ക്ഷണം സ്വീകരിച്ചെത്തിയ പൂർവാധ്യാപകര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു. ഉച്ചക്കുശേഷം പൂർവാധ്യാപകരെ വിദ്യാർഥികള്‍ ആദരിച്ചു. എഴുനൂറോളം പൂർവവിദ്യാർഥികളും നൂറിലേറെ പൂർവാധ്യാപകരും പങ്കെടുത്തു. വിദ്യാർഥികളായെത്തിയവരില്‍ 210 പേര്‍ അരനൂറ്റാണ്ട് മുമ്പ് ഈ വിദ്യാലയത്തില്‍ പഠിച്ചവരായിരുന്നു. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളത്തോടെയാണ് കൂട്ടായ്മ സമാപിച്ചത്. ഡോ.എ.സമ്പത്ത് എം.പി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. വി. ഷാജി, എ. ബാസിത്, പ്രഫ.വി.കാര്‍ത്തികേയന്‍നായര്‍, എം.ആര്‍. ഗോപകുമാര്‍, സി. പ്രദീപ്, കെ.എസ്. സന്തോഷ്‌കുമാര്‍, വിജിതമ്പി, എന്‍. അയ്യപ്പന്‍, എസ്. മുരളീധരന്‍, എസ്. മുരളീധരന്‍, ജി. രജിത്കുമാര്‍, എ. ഹസീന, ഡോ.കെ.കെ.വേണു എന്നിവര്‍ സംസാരിച്ചു. സ്കൂളിെൻറ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സംഘടനയാണ് ഒരുമ. ക്ലാസ് മുറികളുടെ നവീകരണം, ഡിജിറ്റലൈസേഷന്‍, ഒാഡിറ്റോറിയം നിർമാണം എന്നിവ നടത്തി നല്‍കിയിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടുന്നതിെൻറ ഭാഗമായാണ് വിപുലമായ പൂർവവിദ്യാർഥി അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും. യു.എസ്, ഇറ്റലി, യു.എ.ഇ, ഫ്രാന്‍സ് എന്നിവിടങ്ങളിലുള്ള പൂർവവിദ്യാർഥികളും കൂട്ടായ്മയില്‍ പങ്കെടുക്കാൻ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.