ഭാഗവത സപ്താഹ യജ്ഞം

പള്ളിക്കൽ: ആനകുന്നം മഹാദേവ ക്ഷേത്രത്തിൽ ധനുതിരുവാതിര ഉത്സവം തിങ്കളാഴ്ച നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപ തിഹോമം, എട്ടിന് ശിവപുരാണ പാരായണം, ഒമ്പതിന് പന്തിരുനാഴി വഴിപാട്, 10ന് നൂറുംപാലും, വൈകുന്നേരം നാലിന് ഘോഷയാത്ര, എട്ടിന് കളമെഴുത്തുംപാട്ടും, അൻപൊലിപ്പറ, ഒമ്പതിന് നാട്യവിസ്മയം. 13ാമത് ഭാഗവത സപ്താഹയജ്ഞം 26ന് ആരംഭിച്ച് രണ്ടിന് സമാപിക്കും. 26ന് രാവിലെ 6.30ന് ഗണപതിഹോമം, 8.30ന് യജ്ഞ കൊടിമരഘോഷയാത്ര, ആറിന് സപ്താഹ ഭദ്രദീപ പ്രകാശനം മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും. 27ന് രാവിലെ ഏഴിന് ആചാര്യവരണം യജ്ഞാചാര്യൻ മാത്ര സുന്ദരേശൻ, യജ്ഞഹോതാവ്, യജ്ഞ പൗരാണികർ എന്നിവരെ സ്വീകരിക്കും. 7.15ന് ഭദ്രദീപപ്രതിഷ്ഠ, 7.30ന് തൃെക്കാടിയേറ്റ്, പാരായണാരംഭം യജ്ഞത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിശേഷാൽ പൂജകൾ, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, സഹസ്രനാമം, ഭഗവതിസേവ, ഉച്ചക്ക് പ്രസാദ ഊട്ട്, രാത്രി അത്താഴകഞ്ഞി എന്നിവ ഉണ്ടായിരിക്കും. 29ന് രാവിലെ 10ന് ഉണ്ണിയൂട്ട്, തുലാഭാരം, സോപാനസംഗീതം, 30ന് രാവിലെ ഒമ്പതിന് സമൂഹ മൃത്യുഞ്ജയഹോമം, 9.30ന് മുഖമണ്ഡപ സമർപ്പണം, നന്ദികേശ പ്രതിഷ്ഠ, വൈകീട്ട് അഞ്ചിന് വിദ്യാരാജ ഗോപാല മന്ത്രാർച്ചന, 31ന് വൈകീട്ട് അഞ്ചിന് സർവകാര്യസിദ്ധ ഐശ്വര്യ പൂജ, ഒന്നിന് രാവിലെ 11ന് അവിൽക്കിഴി - അവിൽപ്പറ സമർപ്പണം, രണ്ടിന് 11ന് അവഭൃതസ്നാന ചടങ്ങുകൾ, തൃക്കൊടിയിറക്ക്, ആറാട്ട്സദ്യ എന്നിവയോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.