നെയ്യാറ്റിൻകര: പുണർതം ചിത്രകലാ പഠനകേന്ദ്രത്തിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും പഠന കേന്ദ്രത്തിലെ വിദ്യാർഥികളുടെ ചിത്ര പ്രദർശനവും സംഘടിപ്പിക്കുന്നു. 29, 30 തീയതികളിൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന മത്സരവും ചിത്ര പ്രദർശനവും നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ ഉദ്‌ഘാടനം നിർവഹിക്കും. സമാപന സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ. ഹീബ ഉദ്‌ഘാടനം ചെയ്യും. ചിത്രകല അധ്യാപകനായിരുന്ന സാമുവേലിനെ ആദരിക്കും. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾക്കാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. സ്കൂളിെൻറ തിരിച്ചറിയൽ കാർഡുമായി 29നു രാവിലെ ഒമ്പതിനുതന്നെ ടൗൺ ഹാളിൽ എത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9387830730, 9946617419.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.