വനിതാമതിൽ: കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

ആയൂർ: വനിതാമതിൽ സംഘാടനവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധ നടപടികളുണ്ടെന്ന് ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റി കോൺ ഗ്രസ് ബഹിഷ്കരിച്ചു. ശനിയാഴ്ച ചേർന്ന ഇളമാട് പഞ്ചായത്ത് കമ്മിറ്റി യോഗമാണ് കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് വാളിയോട് ജേക്കബി​െൻറ നേതൃത്വത്തിൽ അംഗങ്ങളായ റഷീദ ബീവി, സുജ മോൾ എന്നിവർ ബഹിഷ്കരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവരെ പ്രവൃത്തി സമയങ്ങളിൽ വനിതാ മതിൽ സംഘാടകസമിതിയിലും മറ്റ് പ്രചാരണ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. സർക്കാറി​െൻറ സർക്കുലർ അക്രഡറ്റ് ഓഫിസറെ കൊണ്ട് പഞ്ചായത്ത് കമ്മിറ്റിയിൽ വായിപ്പിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. തൊഴിലാളികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും ഉൾപ്പെടെ അനധികൃത പിരിവ് നടത്തുന്നതായും ആരോപണം ഉയർന്നു. തണൽക്കൂട്ടം അഞ്ചൽ: സമഗ്ര ശിക്ഷ കേരളം, ബി.ആർ.സി അഞ്ചൽ എന്നിവ ചേർന്ന് ഭിന്നശേഷിയുള്ള കുട്ടികളുടെ സഹവാസക്യാമ്പ് ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ തുടങ്ങി. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷാജു അധ്യക്ഷതവഹിച്ചു. ബി. ദീപ, സജീവ് ജഗദീഷ്, ബൈജു, ജയശ്രീ, ജി.എസ്. ശ്രീജ, പി. ശശിധരൻ, ലിജു ആലുവിള, ഷാജഹാൻ കൊല്ലൂർവിള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.