''എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ കാർക്കിച്ചുതുപ്പിയാൽ ഒഴുകിപ്പോകുന്നവരാണ് ശിവഗിരി സന്യാസിമാർ'' എന്നാക്ഷേപിച് ചയാളാണ് വെള്ളാപ്പള്ളിയെന്ന് ധർമവേദി ജനറൽ സെക്രട്ടറി വി.ആർ. രാജമോഹൻ ആലപ്പുഴ: ശിവഗിരി തീർഥാടനത്തിെൻറ ചുമതല എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഏൽപിച്ച ശിവഗിരി ധർമസംഘം ട്രസ്റ്റിെൻറ നിലപാടിൽ പ്രതിഷേധിച്ച് ശ്രീനാരായണ ധർമവേദി നടത്തിവരുന്ന പദയാത്ര ഉപേക്ഷിച്ചു. ''എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ കാർക്കിച്ചുതുപ്പിയാൽ ഒഴുകിപ്പോകുന്നവരാണ് ശിവഗിരി സന്യാസിമാർ'' എന്നാക്ഷേപിച്ച വെള്ളാപ്പള്ളിയെതന്നെ തീർഥാടന കമ്മിറ്റിയുടെ ചെയർമാനാക്കിയത് അത്യന്തം ഖേദകരമാണെന്ന് ധർമവേദി ജനറൽ സെക്രട്ടറി ഡോ. ബിജു രമേശ് വ്യക്തമാക്കി. ധർമവേദി സംസ്ഥാന നിർവാഹകസമിതി അടിയന്തരയോഗം ചേർന്നാണ് പദയാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഗോകുലം ഗോപാലൻ ചെയർമാനായ ധർമവേദി ശിവഗിരി തീർഥാടനത്തിെൻറ ഭാഗമായി 10 വർഷമായി പ്രത്യേക പദയാത്ര സംഘടിപ്പിക്കാറുണ്ട്. ധർമസംഘം ട്രസ്റ്റിെനയും ശിവഗിരി തീർഥാടനെത്തയും 20 വർഷമായി തള്ളിപ്പറയുന്നതോടൊപ്പം ഗുരുദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന വെള്ളാപ്പള്ളിെയയും പാർശ്വവർത്തികെളയും തീർഥാടന ചുമതല ഏൽപിക്കാനുള്ള തീരുമാനത്തിെല പ്രതിഷേധമായാണ് പദയാത്രയിൽനിന്ന് വേദി പിന്മാറുന്നതെന്ന് അണികൾക്ക് നൽകിയ സർക്കുലറിൽ പറയുന്നു. എക്കാലവും മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ചുപോന്ന ശിവഗിരിമഠം പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം സ്വീകരിക്കുന്ന ഹിന്ദുത്വ നിലപാടിെൻറ ഭാഗമായാണ് വെള്ളാപ്പള്ളി നടേശനെ ചെയർമാനും തുഷാർ വെള്ളാപ്പള്ളിയെ വൈസ് ചെയർമാനുമായി ശിവഗിരി കമ്മിറ്റിയെ തീർഥാടന ചുമതല ഏൽപിച്ചതെന്ന് വേദി വർക്കിങ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ 'മാധ്യമ'ത്തോട് പറഞ്ഞു. നരേന്ദ്ര മോദിെയയും അമിത് ഷാെയയും ശിവഗിരിയിലേക്ക് അടുപ്പിക്കാനുള്ള ചുക്കാൻപിടിച്ചതിന് പിന്നിലും ഇവരാണ്. അതേസമയം 30, 31 തീയതികളിൽ നടക്കുന്ന തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ പരമാവധി ഗുരുഭക്തർ പെങ്കടുക്കണമെന്ന നിർദേശം ധർമവേദി പ്രവർത്തകർക്കായി പുറത്തിറക്കിയ സർക്കുലറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.