* സാധനങ്ങൾ ഇറക്കുക പ്രദേശവാസികളായ ചുമട്ടുതൊഴിലാളികൾ തിരുവനന്തപുരം: ഒൗഷധി മുട്ടത്തറ യൂനിറ്റിലെ കയറ്റിറക്ക് തര്‍ക്കം ഒത്തുതീര്‍പ്പായി. അഡീഷനല്‍ ലേബര്‍ കമീഷണര്‍ എസ്. തുളസീധരെൻറ അധ്യക്ഷതയില്‍ ലേബര്‍ കമീഷണറേറ്റില്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി- മാനേജ്മെൻറ് പ്രതിനിധികളുടെ അനുരഞ്ജന യോഗത്തിലാണ് തീരുമാനം. മുട്ടത്തറ യൂനിറ്റിലേക്ക് ആവശ്യമായ അസംസ്‌കൃത പദാർഥങ്ങളും മറ്റ് സാധനങ്ങളും ഇറക്കുന്നത് പ്രദേശവാസികളായ ചുമട്ടുതൊഴിലാളികളായിരിക്കുമെന്ന് തീരുമാനിച്ചു. ഔഷധിയുടെ മറ്റ് യൂനിറ്റുകളില്‍ നിന്നുവരുന്ന ഉൽപന്നങ്ങളില്‍ ബോലിറോ വാഹനത്തിലോ അതിനെക്കാള്‍ ചെറിയ വാഹനങ്ങളിലോ വരുന്നവയൊഴികെയുള്ള ലോഡുകള്‍ ഇറക്കുന്നതും ചുമട്ടുതൊഴിലാളികള്‍ തന്നെയായിരിക്കും. മുട്ടത്തറ യൂനിറ്റില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ വാഹനത്തില്‍ കയറ്റുന്നത് അതേ യൂനിറ്റിലെ തൊഴിലാളികള്‍ തന്നെയായിരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് ഷംനാദ് (സി.ഐ.ടി.യു) എസ്. ശശിധരന്‍ (ഐ.എന്‍ ടി.യു.സി), എ. മധു (ബി.എം.എസ്), മാനേജ്മെൻറിനെ പ്രതിനിധീകരിച്ച് ഡോ. അഞ്ജു ബി രാജ്, ജി.കെ. മോഹന്‍ദാസ്, ജില്ല ലേബര്‍ ഓഫിസര്‍ ജെ. സത്യദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.