കെ.എസ്​.ആർ.ടി.സി ബസ്​ നിരവധി വാഹനങ്ങളിലിടിച്ചു; ​ൈ​ഡ്രവർ പിടിയിൽ

ബാലരാമപുരം: നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് നാട്ടുകാർ പിന്തുടർന്ന് പൊലീസി​െ ൻറ സഹായത്തോടെ ഡിപ്പോയിൽ നിന്നും പിടികൂടി. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടമുണ്ടാക്കിയത്. ബാലരാമപുരം ജങ്ഷനിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. അമിത വേഗത്തിലെത്തിയ ബസ് ജങ്ഷനിൽവച്ച് ഒരു ബൈക്കിൽ തട്ടി. തുടർന്ന് മറ്റൊരു ബൈക്കിലും ഇടിച്ചു. നാട്ടുകാർ ബസ് തടഞ്ഞുനിർത്തി പൊലീസിനെ വിളിച്ച് വിവരം പറയുന്നതിനിടെ ബസ് വീണ്ടും മുന്നോട്ടെടുത്തത് നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം ഒാടിച്ചുപോയി. നാട്ടുകാർ വാഹനങ്ങളിൽ ബസിനെ പിന്തുടർന്നെങ്കിലും അമിതവേഗം കാരണം ഒപ്പമെത്താൻ സാധിച്ചില്ല. പിന്തുടരുന്ന വാഹനങ്ങളിൽ ഇടിക്കാനും ബസ് ഡ്രൈവർ ശ്രമിച്ചുവത്രെ. വഴിമധ്യേ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ബസ് ഒടുവിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ കയറ്റി നിർത്തിയശേഷം ൈഡ്രവർ ഇറങ്ങിയോടി. ഡിപ്പോയിലെത്തിയ നാട്ടുകാരെ അവിടെയുണ്ടായിരുന്ന ജീവനക്കാർ ആക്രമിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നു. ഇതിനിടെ നെയ്യാറ്റിൻകര എസ്.ഐ സുജിത്തി​െൻറ നേതൃത്വത്തിൽ ൈഡ്രവറെ പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.