ശബരിമലയിലെ സ്​ത്രീപ്രവേശനം വെറും നിയമപ്രശ്നം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം വെറും നിയമപ്രശ്നം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ .വനിത ാമതിൽ വിജയിപ്പിക്കുന്നതിന് പി.എസ്.സി എംപ്ലോയീസ് യൂനിയൻ വനിത സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചൊവ്വയിലേക്കുള്ള യാത്രയെപ്പറ്റി ശാസ്ത്രലോകം ചിന്തിക്കുമ്പോഴാണ് ആർത്തവത്തി​െൻറ പേരിൽ നവോത്ഥാന കേരളെത്ത ഒരു കൂട്ടർ പിന്നോട്ട് വലിക്കുന്നത്. കേരളത്തി​െൻറ പ്രബുദ്ധരായ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി തീർക്കുന്ന വനിതാമതിലിൽ പി.എസ്.സിയിലെ വനിത ജീവനക്കാർ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് സബിതാ ജാസ്മി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂനിയൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, പ്രസിഡൻറ് കെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.