തിരുവനന്തപുരം: ജയിലിലെ തടവുകാർ തയാറാക്കിയ ജയിൽ ഉൽപന്നങ്ങളുടെ ക്രിസ്മസ്-നവവത്സര പ്രദർശന വിപണനമേളക്ക് തുടക്കമ ായി. പൂജപ്പുര ജയിൽ കഫറ്റേരിയ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജയിൽ െഎ.ജി എച്ച്. ഗോപകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡി.െഎ.ജി എസ്. സന്തോഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാർ, ജോയൻറ് സൂപ്രണ്ട് ടി.ആർ. രാജീവ് എന്നിവർ സംസാരിച്ചു. ഇൗമാസം 23 വരെയാണ് മേള. പൂജപ്പുര സെൻട്രൽ ജയിലിെൻറ നേതൃത്വത്തിൽ നെട്ടുകാൽത്തേരി തുറന്ന ജയിൽ, അട്ടക്കുളങ്ങര വനിതജയിൽ, തിരുവനന്തപുരം വനിത തുറന്ന ജയിൽ, പൂജപ്പുര സ്പെഷൽ സബ്ജയിൽ എന്നിവയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ജയിൽ അന്തേവാസികൾ നിർമിച്ച ഷർട്ടുകൾ, ചുരിദാറുകൾ, ലേഡീസ് ടോപ്, നൈറ്റി, പരുത്തി ബെഡ്ഷീറ്റുകൾ, തോർത്ത്, നെറ്റിപ്പട്ടം, സോഫ്റ്റ് ടോയ്സ്, വർണ്ണക്കുടം, കരകൗശല വസ്തുക്കൾ, പേപ്പർ ബാഗ്, പച്ചക്കറി, സ്നാക്സ്, ഭേക്ഷ്യാൽപന്നങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. രാവിലെ പത്ത് മുതൽ രാത്രി എട്ടരവരെയാണ് പ്രദർശനം. എല്ലാദിവസവും വൈകുന്നേരം ആറരക്ക് ജയിൽ അന്തേവാസികളുടെ കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.