കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡുകൾ തകർന്ന് യാത്ര ദുഷ്കരമായി. പല റോഡുകളും വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാതെ കുണ്ടും കുഴിയുമാണ്. പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി പ്രകാരം 2008ൽ നിർമാണം പൂർത്തിയായ ഇടവൂർകോണം-കോട്ടറക്കോണം റോഡ് നിർമാണത്തിനു ശേഷം കാലമിത്രയായിട്ടും അറ്റകുറ്റപ്പണി നടന്നിട്ടില്ല. സ്വാമിയാർകുന്ന്, കരവായിക്കോണം, കോട്ടറക്കോണം മേഖലയിലുള്ളവർക്ക് കല്ലമ്പലത്തെത്തുന്നതിനുള്ള ഏക മാർഗമാണ് ഈ പാത. പഞ്ചായത്തിലെതന്നെ ഇടവൂർ കോണം-മുട്ടിയറ റോഡ്, പുളിയറക്കോണം -പുതുശ്ശേരിമുക്ക് റോഡ്, കല്ലമ്പലം - കടവൂർച്ചിറ റോഡ്, തുടങ്ങിയ പഞ്ചായത്ത് റോഡുകളെല്ലാം തകർന്നു. റോഡുകളുടെ തകർച്ച ഉടൻ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഇടവൂർകോണം-സ്വാമിയാർ കുന്ന്-മുട്ടിയറ റോഡിന് 50 ലക്ഷം രൂപ അനുവദിച്ചതായും കോട്ടറക്കോണം -ഡീെസൻറ്മുക്ക് റോഡിന് 15 ലക്ഷം അനുവദിച്ചതായും പുളിയറക്കോണം -കൈപ്പടക്കോണം-പുതുശ്ശേരിമുക്ക് റോഡിന് 30 ലക്ഷം രൂപ അനുവദിച്ചതായും വാർഡ് അംഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.