ശ്രീശങ്കരാചാര്യ ശിലാവിഗ്രഹം ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: ആദി ശങ്കര​െൻറ പൂർണകായ ശിലാവിഗ്രഹ പ്രതിഷ്ഠക്കുമുന്നോടിയായി നടക്കുന്ന ഘോഷയാത്ര ചൊവ്വാഴ്ച ത ലസ്ഥാനത്ത് എത്തും. 32 വർഷത്തെ ജീവിത പന്ഥാവിൽ 24 വർഷം സന്യാസജീവിതം നയിച്ച ശ്രീശങ്കരാചാര്യരുടെ പൂർണമായ ശിലാവിഗ്രഹം തൃശൂർ തെക്കെ സ്വാമിയാർ മഠത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കന്യാകുമാരിയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ച ശിലാവിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരത്ത് വരവേൽപും സ്വീകരണവും നൽകും. 17ന് നാലിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച വിഗ്രഹഘോഷയാത്രക്ക് 18 രാവിലെ 10ന് ജില്ലാ അതിർത്തിയായ പാറശ്ശാലയിൽ സ്വീകരണം നൽകും. വൈകീട്ട് നാലിന് കിഴക്കേകോട്ട പൗരാവലിയുടെ വരവേൽപും സ്വീകരണവും നൽകും. മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിമാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയും അധ്യാത്മിക ആചാര്യന്മാരുമാണ് ഘോഷയാത്ര നയിക്കുന്നത്. മുഞ്ചിറമഠവും ഗണേശോത്സവ ട്രസ്റ്റുമാണ് ഘോഷയാത്രക്ക് നേതൃത്വം നൽകുന്നത്. തലസ്ഥാനത്തെ സ്വീകരണത്തിനുശേഷം വിഗ്രഹം കൊല്ലത്തേക്ക് കൊണ്ടുപോകും. 21ന് പ്രതിഷ്ഠാചടങ്ങുകൾ തെക്കേ സ്വാമിയാർമഠത്തിൽ നടക്കും. പ്രതിഷ്ഠ അനാച്ഛാദനം ഗവർണർ പി. സദാശിവം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.