പെൻഷൻ ദിനാചരണം

തിരുവനന്തപുരം: അഖിലേന്ത്യ പെൻഷൻ സംഘടനയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പെൻഷൻ സംഘടനയുടെ വെബ്സൈറ്റി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കെ. കൃഷ്ണപിള്ള, എൻ. ഷൺമുഖംപിള്ള, കെ. ഹരി, എസ്. ചന്ദ്രകുമാർ, വി. ശശികുമാരൻ നായർ, എസ്.എം. മേനോൻ, വി. കൃഷ്ണൻ കുട്ടി നായർ എന്നിവർ സംസാരിച്ചു. സീറ്റൊഴിവ് തിരുവനന്തപുരം: കേരള സ്റ്റേറ്റ് െസൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയ്നിങ്ങി​െൻറ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനിൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിേപ്ലാമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോേട്ടായും സഹിതം മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സ​െൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയ്നിങ്, ട്രെയ്നിങ് ഡിവിഷൻ, സിറ്റി സ​െൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ഹാജരാകണം. ഫോൺ: 0471 2474720, 0471 2467728.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.