തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റിഹാബിലിറ്റേഷന്‍ വിഭാഗം ഹൈടെക്കാകുന്നു. ഇതിനായി ഒന്നരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ആധുനികസംവിധാനമുള്ള ഉപകരണങ്ങളും കൃത്രിമകൈകാലുകള്‍ ഉണ്ടാക്കാനുള്ള സാധനസാമഗ്രികളും ഉള്‍പ്പെടെയാണ് ഒന്നരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഫിസിക്കല്‍ മെഡിസിന് കീഴില്‍ വരുന്ന ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെൻറര്‍ കെട്ടിടത്തിന് മുകളില്‍ ഒരുനിലകൂടി പണിയും. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം ഹൈടെക്കാക്കുന്നതിെൻറ ഭാഗമായി മൈക്രോവേവ് ഓവന്‍, സക്ഷന്‍ മെഷീന്‍, പോളിഷിങ് മെഷീന്‍ എന്നിങ്ങനെ 25 ലക്ഷം രൂപയുടെ ആധുനിക സജ്ജീകരണ ഉപകരണങ്ങളും ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഷീറ്റ്, കാല്‍പാദം എന്നിങ്ങനെ 25 ലക്ഷം രൂപയുടെ കൃത്രിമകൈകാലുകള്‍ ഉണ്ടാക്കാനുള്ള സാമഗ്രികളും എത്തിക്കഴിഞ്ഞു. പുത്തന്‍ സാങ്കേതികസംവിധാനമുള്ള ഉപകരണങ്ങള്‍ക്ക് നിലവിലുള്ള പവര്‍സപ്ലൈ സംവിധാനം അപര്യാപ്തമായതിനാല്‍ അതും മെച്ചപ്പെടുത്തേണ്ടതുണ്ട്. സാധനസാമഗ്രികളും ഉപകരണങ്ങളും വാങ്ങിയശേഷമുള്ള ഒരുകോടി രൂപ കെട്ടിടനിര്‍മാണത്തിനും പവര്‍സപ്ലൈ സംവിധാനം വിപുലീകരിക്കാനും ഉപയോഗിക്കും. ജനുവരിയോടെ പി.ഡബ്ല്യു.ഡി കെട്ടിടനിര്‍മാണത്തിന് തുടക്കം കുറിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ വിലയുള്ള കൃത്രിമ കൈകാലുകള്‍ ഇവിടെ 25,000 രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവര്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും സൗജന്യമായാണ് നല്‍കുന്നത്. മന്ത്രി കെ.കെ. ശൈലജ ഇടപെട്ടാണ് ഹൈടെക്കാക്കാൻ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.