മാലിന്യശേഖരത്തിന് തീപിടിച്ചു

തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിന്‍മൂടിന് സമീപം കോര്‍പറേഷ‍ൻ പ്ലാസ്റ്റിക് മാലിന്യശേഖര കേന്ദ്രത്തിന് തീപിടി ച്ചു. ആളപായമില്ല. ഷെഡില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പ്ലാസ്റ്റിക് പുനരുപയോഗ യൂനിറ്റുകളിലേക്ക് അയക്കാന്‍ സൂക്ഷിച്ചിരുന്ന മാലിന്യശേഖരമാണ് കത്തിയത്. ഞായറാഴ്ചയായതിനാല്‍ ജീവനക്കാരാരും സ്ഥലത്തില്ലായിരുന്നു. ചെങ്കല്‍ചൂളയില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് തീ അണച്ചത്. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫയർഫോഴ്സ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.