കൊച്ചി: കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളെ വേർതിരിച്ചുകാണുന്നത് തെറ്റായ പ്രവണതയാണെന്ന് കെ.എൻ.എം. മക്തി തങ്ങൾ, വക്കം മൗലവി, അയ്യങ്കാളി, ശ്രീനാരായണഗുരു, ഡോ. പൽപു, ക്രൈസ്തവ മിഷനറിമാർ തുടങ്ങിയവർ സൃഷ്ടിച്ച നവോത്ഥാന മുന്നേറ്റത്തെ ഒരുപോലെ കാണാൻ തയാറാവണം. നിയമംകൊണ്ടും ഭരണസ്വാധീനംകൊണ്ടും നവോത്ഥാന മുന്നേറ്റം സാധ്യമല്ലെന്നും ബോധവത്കരണത്തിലൂടെ മാത്രമേ പരിഷ്കൃതസമൂഹത്തെ വളർത്തിയെടുക്കാനാകൂ എന്നും മറൈൻ ഡ്രൈവിൽ കെ.എൻ.എം സംസ്ഥാന സമിതി സംഘടിപ്പിച്ച ദക്ഷിണ കേരള മുജാഹിദ് ബഹുജന സംഗമം അഭിപ്രായപ്പെട്ടു. കേരളത്തെ വർഗീയവത്കരിക്കാനുള്ള നീക്കം ജാഗ്രതയോടെ കാണണം. വർഗീയശക്തികളെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ മതേതര കൂട്ടായ്മ ശക്തമായി നിലനിൽക്കണം. രാജ്യത്തിെൻറ പാരമ്പര്യവും ചരിത്രവും തുടച്ചുനീക്കാനുള്ള വർഗീയ ഫാഷിസ്റ്റുകളുടെ ശ്രമം ബുദ്ധിപരമായി ചെറുക്കണം. അന്ധവിശ്വാസങ്ങൾകൊണ്ട് മനുഷ്യരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയണം. സമൂഹത്തിെൻറ പൊതുവളർച്ചയിൽ സ്ത്രീ നവോത്ഥാനത്തിന് വലിയ പങ്കുണ്ട്. ആരാധനാലയങ്ങളിൽ അവർക്ക് വിലക്ക് ഏർപ്പെടുത്തുന്ന യാഥാസ്ഥിതികനീക്കം അംഗീകരിക്കാനാവില്ല. സദാചാരമൂല്യങ്ങൾ തകർക്കാൻ മതനിരാസ പ്രസ്ഥാനങ്ങൾ കാണിക്കുന്ന അവിവേകം അപകടമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന അധ്യക്ഷൻ ടി.പി. അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്യദർശി പി.പി. ഉണ്ണീൻകുട്ടി മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ, പ്രഫ. കെ.വി. തോമസ് എം.പി, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, എം.എൽ.എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, ടി.എ. അഹമ്മദ് കബീർ, കെ.ജെ. മാക്സി, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു എന്നിവർ മുഖ്യാതിഥികളായി. ഹാഷിം സാഹിബ് ആലപ്പുഴ, മുഹമ്മദ് ബാബു സേട്ട്, ഹുസൈൻ ഫുജരാ, ഡോ. സുൽഫിക്കർ അലി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഷരീഫ് മേലേതിൽ, നിസാർ ഒളവണ്ണ, ജംഷീർ ഫാറൂഖി, ജലീൽ മാമാങ്കര, സെയ്ഫുദ്ദീൻ സ്വലാഹി എന്നിവർ സംസാരിച്ചു. അബ്ദുൽ റഹ്മാൻ സലഫി, എ. അസ്ഗറലി, എം. സ്വലാഹുദ്ദീൻ മദനി, എം.എം. അക്ബർ, ടി.പി. അബ്ദുൽ റസാഖ് ബാഖവി, കെ.എ. അബ്ദുൽ ഹസീബ് മദനി, ഹനീഫ് കായക്കൊടി, സി. മുഹമ്മദ് സലീം സുല്ലമി, അഹമ്മദ് അനസ് മൗലവി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കേരള ജംഇയ്യതുൽ ഉലൂം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി സമാപന പ്രസംഗം നടത്തി. സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷാ സ്വാഗതവും സലീം ഫാറൂഖി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.