വേണുഗോപാലൻ നായരുടെ ദുരൂഹമരണം: പ്രത്യേക അന്വേഷണ ഏജൻസിക്ക് കൈമാറണം -യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിലെ അന്വേഷണം പ്രത്യേക ഏജൻസിക്ക് കൈമാറണമ െന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.എസ്. നുസൂർ ആവശ്യപ്പെട്ടു. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടന്ന സംഭവം ശബരിമല വിഷയത്തിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതാക്കളുടെ അറിവോടുകൂടി ബലിദാനിയെ വാർത്തെടുത്തതാണോ എന്ന് സംശയിക്കുന്നു. പ്രത്യേക അന്വേഷണ ഏജൻസിയെകൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി സെക്രട്ടറി കൊയ്തൂർകോണം സുന്ദരനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.