വിദേശമദ്യം ഒഴുക്കാൻ ആഗോള ഭീമന്മാർക്ക്​ ഇളവ്​ നൽകി -ചെന്നിത്തല

തിരുവനന്തപുരം: ബിയർ, വൈൻ പാർലറുകളിലൂടെയടക്കം വിദേശമദ്യം ഒഴുക്കുന്നതിന് ആഗോള ഭീമന്മാരായ മദ്യക്കമ്പനികൾക്ക് വൻ ഇളവ് നൽകിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ നൽകിയ വിശദീകരണം അസത്യമാണെന്നും അദ്ദേഹം ആരോപിച്ചു. 2007 മുതൽ വിദേശമദ്യം കസ്റ്റംസ് ബോണ്ട് വെയർ ഹൗസിൽനിന്ന് നേരിട്ട് വാങ്ങാൻ അനുമതിയുണ്ടെന്നാണ് മന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ധനകാര്യ ബില്ലിൽ പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയതാണ്. എന്നാൽ, അതില്ലെന്നാണ് മന്ത്രി പറയുന്നത്. മന്ത്രി എന്തിന് കള്ളംപറയുന്നുവെന്നതാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. ഇളവ് നൽകിയതിലൂടെ സർക്കാറിന് കോടികളാണ് നഷ്ടം സംഭവിക്കുകയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.