വനിത മതില്‍: ചീഫ്​ സെക്രട്ടറിക്ക്​ ചെന്നിത്തലയുടെ കത്ത്​

തിരുവനന്തപുരം: വനിത മതിലിന് സര്‍ക്കാര്‍ സംവിധാനവും പൊതു ഖജനാവില്‍നിന്ന് പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉ ത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇടതുമുന്നണിയുടെ രാഷ്ട്രീയ പരിപാടിക്ക് ഖജനാവില്‍നിന്ന് പണം മുടക്കുന്നത് നീതികരിക്കാനാകില്ല. പ്രളയാഘാതത്തില്‍നിന്ന് കരകയറാന്‍ തുടങ്ങുന്ന സമയത്ത് ഇത്ര തുക ചെലവഴിച്ച് ഇങ്ങനെയൊരു മാമാങ്കം നടത്തുന്നത് ശരിയെല്ലന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.