ഇടയ്ക്കിടം ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് 25 ലക്ഷം രൂപ

വെളിയം: കരീപ്ര പഞ്ചായത്തിലെ ഇടയ്ക്കിടം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തിചികിത്സകേന്ദ്രം തുടങ്ങാൻ കെ. സോമപ്രസ ാദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. പൗരസമിതിയും പ്രാദേശിക ജനപ്രതിനിധികളും എം.പിക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് തുക അനുവദിച്ചത്. പത്തുകിടക്കകളുള്ള ചികിത്സകേന്ദ്രമാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. വർഷങ്ങളായി ഇടയ്ക്കിടത്തെ വിവിധ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി 2014ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. മുതിർന്ന പൗരന്മാരുൾപ്പെടെ നൂറുക്കണക്കിന് രോഗികൾ ചികിത്സതേടി ദിവസേന ഇവിടെയെത്തുന്നു. കിടത്തിചികിത്സ കേന്ദ്രമായി ഉയർത്തണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും ജനപ്രതിനിധികളും അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിരുന്നു. കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാലും അതിനനുസൃതമായി വേണ്ടിവരുന്ന ജീവനക്കാരെക്കൂടി അനുവദിച്ചാലേ ആശുപത്രിയുടെ പ്രവർത്തനം സുഗമമാകൂ. രണ്ട് ഡോക്ടർമാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റൻറുമാരും വേണം. കൂടാതെ കുക്ക്, സാനിട്ടേഷൻ വർക്കർ തസ്തികകളിൽ ഓരോരുത്തരും ആവശ്യമുണ്ട്. കുളക്കട, കുഴിക്കലിട വക, ചവറ തുടങ്ങിയ ഡിസ്പെൻസറികളിൽ കിടത്തിചികിത്സക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.