ആർ.ബി.ഐ ഭരണസംവിധാനം അതേപടി തുടരണം -ജീവനക്കാർ

തിരുവനന്തപുരം: രാജിവെച്ച റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത്ത് ആർ. പട്ടേൽ നൽകിയ നേതൃത്വത്തിന് നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നതായി യുനൈറ്റഡ് ഫോറം ഓഫ് റിസർവ് ബാങ്ക് ഓഫിസേഴ്സ് ആൻഡ് എംപ്ലോയീസ് പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രത്തിന് കാര്യക്ഷമമായ സേവനം നൽകിയിട്ടുള്ള റിസർവ് ബാങ്കിനെക്കുറിച്ച് സമീപകാലത്തായി നടക്കുന്ന ചർച്ചകൾ സ്ഥാപനത്തെ സംബന്ധിച്ച് ഉത്കണ്ഠ ഉളവാക്കുന്നതാണ്. കാര്യക്ഷമമെന്ന് തെളിയിച്ചിട്ടുള്ള ഇപ്പോഴത്തെ ഭരണനിർവഹണ സംവിധാനം അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടന പ്രതിനിധികളായ അജിത് സുബേദാർ, എസ്.വി. മഹാദിക്ക്, കേശവ് ജഗ്ദപ്, അജയ് സിൻഹ എന്നിവർ ഉൾപ്പെട്ട പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.