ബാധയൊഴിപ്പിക്കാൻ കടലിൽ ചാടിയ യുവാവ്​ പരിഭ്രാന്തി പരത്തി

കൊല്ലം: ശരീരത്തിലെ . കൊട്ടാരക്കര സ്വദേശി സോനു (30) ആണ് കഴിഞ്ഞദിവസം കൊല്ലം ബീച്ചിലെ കടലിൽ ചാടിയത്. സ്ഥലത്തുണ്ട ായിരുന്ന ലൈഫ്ഗാർഡുകൾ ഇയാളെ രക്ഷിച്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിയ പൊലീസ് ചോദ്യംചെയ്തപ്പോൾ ത​െൻറ ശരീരത്തിലുണ്ടായ ബാധ ഒഴിപ്പിക്കാൻ വേണ്ടിയാണ് കടലിൽ ചാടിയതെന്നും കടലിൽ കുളിച്ചുകഴിഞ്ഞപ്പോൾ ബാധ ഒഴിഞ്ഞുപോയതായും ഇയാൾ പറഞ്ഞു. കൊട്ടാരക്കരയിൽനിന്ന് ബൈക്കിലെത്തിയ സോനു ബൈക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ െവച്ചശേഷം ബീച്ചിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം സോനുവിനെ വിട്ടയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.