ക്രിസ്​മസ്​ ദിനാഘോഷം

തിരുവനന്തപുരം: സർവോദയ വിദ്യാലയത്തിൽ ക്രിസ്മസ് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. മാനുഷിക മൂല്യങ്ങളൂന്നിയുള്ള ജീവിതശൈലിയാണ് നാമോരോരുത്തരും നയിക്കേണ്ടതെന്ന് ഉദ്ഘാടനം നിർവഹിച്ച് ജോസഫ് മാർ ബർണാബാസ് എപ്പിസ്കോപ്പ പറഞ്ഞു. അതിഥിയായെത്തിയ സിനിമ പിന്നണി ഗായകൻ ജോബ് കുര്യൻ ഗാനങ്ങളാലപിച്ച് ആഘോഷ പരിപാടികൾക്ക് മിഴിവേകി. പ്രിൻസിപ്പൽ ഫാ. ജോർജ് മാത്യു കരൂരും ബർസാർ ഫാ. കോശി ചിറക്കേരാട്ടും സംബന്ധിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.