ഇന്ത്യൻ ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി

തിരുവനന്തപുരം: ശാഖകളിൽ മതിയായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാർക്ക് അർഹമായ വേതനം നൽകുക, തടഞ്ഞുവെച് ച ട്രാൻസ്ഫറുകൾ നടപ്പാക്കുക, മാൻപവർ പോളിസി മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(ബെഫി)യുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ഇേതാടനുബന്ധിച്ച് തിരുവനന്തപുരം പുത്തൻചന്ത ഇന്ത്യൻ ബാങ്ക് റീജനൽ ഒാഫിസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി. ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശിവകുമാർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മധുകുമാരൻ നായർ, മോഹനൻ, ബെഫി ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് എന്നിവർ സംസാരിച്ചു. IMG_20181210_173608.jpg photo: IBEA(BEFI) General Secretary Sivakumar addressing the protest demonstration in front of Indian Bank Regional Office, Thiruvananthapuram
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.