തിരുവനന്തപുരം: സൂഫി ദർശനങ്ങളെ ആധാരമാക്കി രചിക്കപ്പെട്ട ചിത്രപ്രദർശനം തിരുവനന്തപുരം മ്യൂസിയം ഒാഡിറ്റോറിയത ്തിൽ ആരംഭിച്ചു. സാപ്ഗ്രീൻ ചിത്രകാര കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പ്രദർശനം പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തെ തുടർന്ന് ഖവ്വാലി സംഗീതജ്ഞൻ അഷറഫ് ൈഹദ്രോസും സംഘവും 'രംഗ് ഖുസ്റു' എന്ന സംഗീതപരിപാടി പ്രദർശനഹാളിൽ അവതരിപ്പിച്ചു. അഞ്ചു ദിവസങ്ങൾ നീളുന്ന പ്രദർശനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30ന് മന്ത്രി കെ.ടി. ജലീൽ 'സൂഫിസവും മതേതരത്വവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കേരളത്തിലെ സമകാലിക ചിത്രകലയിലെ ശ്രദ്ധേയ കലാകാരന്മാരായ അനിൽ അഷ്ടമുടി, കെ.ജി. അനിൽകുമാർ, ആർ. പാർഥസാരഥി വർമ, പ്രമോദ് കുരമ്പാല, ജി. ഉണ്ണികൃഷ്ണൻ, ആർ. സതീഷ്, എം.എസ്. വിനോദ്, ദിവ്യാ രാമചന്ദ്രൻ, ബിനിൽകുമാർ, കെ.ജി. ഗായത്രി, ഡോ. ആനന്ദപ്രസാദ്, വി.എസ്. രാജേഷ്, ഗ്രേസി ഫിലിപ്, ആർ. പ്രകാശം എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾെപ്പടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.