ശംഖുംമുഖം: സമൂഹത്തിെൻറ ക്ഷേമം ഉറപ്പാക്കുന്ന തരത്തിൽ നയങ്ങളെ മാറ്റുകയെന്നതായിരിക്കണം ഭരണസംവിധാനത്തിെൻറ ലക്ഷ്യമെന്ന് ഗവർണർ പി. സദാശിവം. സദ്ഭരണ ഉദ്യമങ്ങളെക്കുറിച്ചുള്ള രണ്ടുദിവസത്തെ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച ആശയങ്ങളും പ്രവർത്തനങ്ങളും കൈമാറ്റം ചെയ്യുന്നതിലും പ്രചരിപ്പിക്കുന്നതിലും ഭരണപരിഷ്കാര പൊതുപരാതി വകുപ്പിന് സവിശേഷമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് ഡയറക്ടർ കെ. ജയകുമാർ സ്വാഗതവും കേന്ദ്ര ഗവൺമെൻറിെൻറ ഭരണ പരിഷ്കാര പൊതുപരാതി വകുപ്പ് അഡീഷനൽ സെക്രട്ടറി വി. ശ്രീനിവാസ് നന്ദിയും പറഞ്ഞു. ദക്ഷിണ പശ്ചിമമേഖലയിലെ പത്തിലേറെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ഗവൺമെൻറിെൻറ ഭരണപരിഷ്കാര, പൊതുപരാതിവകുപ്പ് സംസ്ഥാന സർക്കാറുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.