സമരവേലിയേറ്റം; കുരുക്കിലമർന്ന്​ നഗരം

തിരുവനന്തപുരം: സമരവേലിയേറ്റങ്ങളിൽ മുങ്ങി നഗരഗതാഗതം താളംതെറ്റി. സെക്രട്ടേറിയറ്റിനു മുന്നിലും നിയമസഭക്ക് മുന ്നിലുമായി ചെറുതുംവലുതുമായ അഞ്ച് സമരങ്ങളാണ് തിങ്കളാഴ്ച നടന്നത്. വിവിധ സംഘടനകൾ പ്രതിഷേധങ്ങൾ നടത്തുമെന്ന് അറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബി.ജെ.പി-യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം ഉണ്ടായതോടെ മണിക്കൂറുകളോളം സ്റ്റാച്യുവിൽ ഗതാഗതം സ്തംഭിച്ചു. എൻഡോ സൾഫാൻ പീഡിത മുന്നണി, കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ, മനുഷ്യാവകാശ സമിതി എന്നിവയുടെ സമരങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്. നിയമസഭക്ക് മുന്നിൽ യു.ഡി.എഫി​െൻറയും കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷ​െൻറയും സമരങ്ങൾ അരങ്ങേറി. എൻഡോസൾഫാൻ പീഡിത മുന്നണി നിയമസഭക്ക് മുന്നിലും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതോടെ എൽ.എം.എസ്, പാളയം റോഡുവഴിയുള്ള ഗതാഗതവും ദുഷ്കരമായി. സമരവേലിയേറ്റങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി എത്തിയതോടെ വാഹനങ്ങൾ മിക്കതും പലവഴി തിരിച്ചുവിട്ടു. ചെറിയ റോഡുകളിലേക്കും മറ്റും വാഹനങ്ങൾ തിരച്ചുവിട്ടത് രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമായി. ഒാഫിസുകളിലും സ്കൂളുകളിലും പോകുന്നവരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടി. ഇരു ചക്രവാഹനങ്ങളും വഴിതരിച്ചുവിട്ടു. ശബരിമല വിഷയത്തിൽ ബി.ജെ.പി നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടന്നുവരുന്നതിനാൽ ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണിവിടെ. പലപ്പോഴും ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഒരു റോഡുവഴിയാണ് കടത്തിവിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.