തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ കെടുകാര്യസ്ഥത തുടരുന്ന സാഹചര്യത്തിൽ സ്ഥിതി വി ലയിരുത്തുന്നതിന് പ്രളയബാധിതമേഖലകൾ സന്ദർശിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ മാസം 19 മുതൽ ജനുവരി നാലുവരെ താലൂക്ക് അടിസ്ഥാനത്തിലാണ് സന്ദർശനം. യു.ഡി.എഫ് സംഘം നേരേത്ത പ്രളയമേഖലകൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിെൻറകൂടി അടിസ്ഥാനത്തിലാണ് ദുരിതബാധിതമേഖലകളിലേക്ക് നേരിട്ടുപോകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഡിസംബർ 19ന് രാവിലെ 10ന് ചെങ്ങന്നൂരിലും വൈകീട്ട് മൂന്നിന് കാർത്തികപ്പള്ളിയിലും 20ന് ഉച്ചക്ക് രണ്ടിന് കുട്ടനാട്ടിലും 22ന് രാവിലെ ഒമ്പതിന് പറവൂരും ഉച്ചക്ക് 1.30ന് ആലുവയിലും 28ന് രാവിലെ 10ന് റാന്നിയിലും ഉച്ചക്ക് രണ്ടിന് ആറന്മുളയിലും ജനുവരി രണ്ടിന് ചെറുതോണിയിലും ജനുവരി നാലിന് വയനാട്ടിലുമാണ് സന്ദർശനം. സർക്കാറിെൻറ ഭാഗത്തുനിന്ന് മോഹനവാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആശയം കെണ്ടത്തുന്നതിനായി ഇപ്പോൾ സെമിനാറുകൾ സംഘടിപ്പിക്കുകയാണെന്നും ആശയങ്ങളില്ലാത്തതാണോ ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.