തിരുവനന്തപുരം: ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപറേഷനിലേക്കും രാത്രികാല അടിയന്തര വെറ്ററിനറി സർവിസിന് കരാർ അടിസ്ഥാനത്തിൽ സർജന്മാരെ നിയമിക്കുന്നതിന് ഇൻറർവ്യൂ നടത്തുന്നു. 13ന് രാവിലെ 11ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ല മൃഗസംരക്ഷണ ഓഫിസിലാണ് ഇൻറർവ്യൂ. ഫോൺ: 0471 2330736. ആയുർവേദ കോളജിൽ ടെക്‌നീഷ്യൻ തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) നിയമിക്കുന്നതിനായി 11ന് ഉച്ചക്ക് 12ന് പ്രിൻസിപ്പലിെൻറ ഓഫിസിൽ വാക് ഇൻ ഇൻറർവ്യൂ നടത്തും. ബയോടെക്‌നോളജിയിൽ എം.എസ്സി/ബി.എസ്സി, ടിഷ്യൂകൾചർ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 11ന് പ്രിൻസിപ്പലിെൻറ ഓഫിസിൽ ഹാജരാകണം. പ്രതിമാസം 25,000 രൂപയാണ് ഓണറേറിയം. കുളമ്പുരോഗ ജാഗ്രതാ നിർദേശം തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ കന്നുകാലികളിൽ കുളമ്പുരോഗം പടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഇതര സംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളെ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. കന്നുകാലികളെ കൊണ്ടുവരുന്നവർ പാറശ്ശാലയിൽ മൃഗസംരക്ഷണ വകുപ്പിെൻറ ആർ.പി ചെക്‌പോസ്റ്റിൽ കാലികളെ പരിശോധനക്ക് വിധേയമാക്കി രസീത് കൈപ്പറ്റണം. ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ പകർച്ചവ്യാധി നിർമാർജന നിയമം 2009 പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.