കരുനാഗപ്പള്ളി: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വള്ളികുന്നം സ്വദേശിയും മത്സ ്യവ്യാപാരിയുമായ നിസാറിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ച അഞ്ചോടെ ദേശീയപാതയിൽ പന്മന ക്ഷേത്ര ജങ്ഷന് സമീപമായിരുന്നു അപകടം. നീണ്ടകരയിൽനിന്ന് ഇരുചക്രവാഹനത്തിൽ മത്സ്യവുമായി വരവെ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേ പൊലീസാണ് നിസാറിനെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടർന്ന് ചിതറിക്കിടന്ന മത്സ്യാവശിഷ്ടങ്ങൾ ചവറ ഫയർഫോഴ്സ് എത്തി വെള്ളം ഉപയോഗിച്ച് വൃത്തിയാക്കി. ബി.ജെ.പിയുടെ കൊടിമരം നശിപ്പിച്ചു ചവറ: നീണ്ടകര പരിമണം ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിെൻറയും കൊടിമരം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെയാണ് ബി.ജെ.പിയുടെ കൊടിമരം അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ചക്ക് മുമ്പ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബി.ജെ.പിയുടെ കൊടിമരം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ഭവാനയ്യത്ത് കൃഷ്ണകുമാര്‍, നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് എം.എസ്. ശ്രീകുമാര്‍, എസ്. ദിവാകരന്‍, കണ്ണന്‍, മുരളി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.