തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ഒ. രാജഗോപാലിനോട് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ മുനവെച്ച ചോദ്യം. നിയമസഭയിൽ ശബരിമല വിഷയം സംബന്ധിച്ച്, രാജഗോപാൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ചോദ്യമുതിർത്തത്. പുനഃപരിശോധന ഹരജി നേരത്തേ നൽകിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ എന്നായിരുന്നു രാജഗോപാലിെൻറ ചോദ്യം. അതിന് മന്ത്രി മറുപടി പറഞ്ഞുതുടങ്ങിയത് ഒരു പത്രത്തിൽ രാജഗോപാൽ എഴുതിയ ലേഖനം ഉയർത്തിക്കാട്ടിയാണ്. ശബരിമലയിൽ സ്ത്രീകളെ മാറ്റിനിർത്തേണ്ട ആവശ്യമില്ലെന്നും അവർക്ക് കൂടി ദർശനത്തിന് അനുമതി നൽകണമെന്നും രാജഗോപാലിെൻറ ലേഖനം ചൂണ്ടിക്കാട്ടുെന്നന്ന് കടകംപള്ളി പറഞ്ഞു. ആ നിലപാടിൽ തന്നെയാണോ അങ്ങ് ഇപ്പോഴും നിൽക്കുന്നതെന്നും കടകംപള്ളി ചോദിച്ചു. വര്‍ഗീയവാദികള്‍ക്കൊപ്പം സഞ്ചരിക്കുന്ന കോണ്‍ഗ്രസ് അവര്‍ക്കൊപ്പം ഓടിയെത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. വൈകിയ വേളയിലെങ്കിലും തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.