തിരുവനന്തപുരം: മൂന്ന് സ്ട്രീമുകളിലും സംവരണം ഉറപ്പുവരുത്തുന്ന തരത്തിൽ ഭേദഗതികൾ വരുത്തിയ ശേഷം മാത്രമേ കെ.എ.എസുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം പുറത്തിറക്കാവൂവെന്ന് യു.ഡി.എഫ് എം.എൽ.എമാർ. ഇതുസംബന്ധിച്ച് 32 എം.എൽ.എമാർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിലവിൽ ഒന്നാം സ്ട്രീമിൽ മാത്രമാണ് സംവരണം അനുവദിക്കുന്നത്. മറ്റ് രണ്ട് സ്ട്രീമുകളിലും സംവരണം നിഷേധിക്കുന്നത് സാമൂഹിക നീതിക്ക് വിരുദ്ധമാണ്. സംവരണ വിഷയത്തിൽ എ.ജിയുടെ നിയമോപദേശം നിയമവിരുദ്ധവും സാമൂഹികനീതിയുടെ താൽപര്യങ്ങൾക്ക് നിരക്കാത്തതുമാണ്. സുപ്രീംകോടതിയുടെ പുതിയ വിധികൾ പ്രകാരം രണ്ട്, മൂന്ന് സ്ട്രീമുകളിൽ കൂടി സംവരണം നൽകുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. കേരളത്തിലെ വിവിധ സംവരണ സമുദായ സംഘടനകളുടെ നിലപാടും ജാതി-മത ഭിന്നതകൾക്കതീതമായി ഉയർന്നുവന്നിട്ടുള്ള അഭിപ്രായങ്ങളും സർക്കാർ പരിഗണിക്കണമെന്ന് കെ.സി. ജോസഫ്, വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, മോൻസ് ജോസഫ്, കെ.എൻ.എ. ഖാദർ തുടങ്ങിയ 32 എം.എൽ.എമാർ ഒപ്പിട്ട നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.