അംബേദ്കറിനെ യുവതലമുറ പഠിക്കണം -എ.കെ. ബാലൻ

അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ വിതരണംചെയ്തു തിരുവനന്തപുരം: അംബേദ്കെറക്കുറിച്ച് യുവതലമുറ പഠിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ. പട്ടികജാതി വികസനവകുപ്പി​െൻറ ഡോ. ബി.ആർ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്കവിഭാഗത്തിൽനിന്ന് വളർന്നുവന്ന് ലോകപ്രശസ്തനായ വ്യക്തിയാണ് ഡോ. ബി.ആർ. അംബേദ്കർ. ജാതിവ്യവസ്ഥയിൽ മടുത്താണ് അംബേദ്കർ മൂന്നരലക്ഷം അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും അതിനനുസരിച്ച് തൊഴിലധിഷ്ഠിത മേഖലയിലേക്ക് അവർക്ക് കടന്നുവരുന്നതിനും ഇപ്പോൾ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡയറക്ടർ അലി അസ്ഗർ പാഷ, ജൂറി ചെയർമാനും പി.ആർ.ഡി ഡയറക്ടറുമായ സുഭാഷ് ടി.വി, അവാർഡ് ജേതാക്കളായ കെ. സുജിത്ത്, വി.പി. നിസാർ, എം.ജി. പ്രതീഷ്, സരിത ചന്ദ്രൻ, കെ. ദേവകി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.