സംഘ്പരിവാറിനെതിരെ ജനാധിപത്യ മതേതര ചേരി ശക്തിപ്പെടണം

വർക്കല: സംഘ്പരിവാറിനെതിരെ ജനാധിപത്യ മതേതര ചേരി ശക്തിപ്പെടണമെന്നും അതിലൂടെ മാത്രമേ രാജ്യത്ത് ശാന്തിയും സമാധാനവും കൈവരുകയുള്ളൂവെന്നും വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ്. വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ജാതിയുടെയും മതത്തി​െൻറയും പേരിൽ ഭിന്നിപ്പിക്കുന്ന വെറുപ്പി​െൻറ രാഷ്ട്രീയമാണ് സംഘ്പരിവാർ മുന്നോട്ടുവെക്കുന്നത്. മഹാത്മാഗാന്ധിയുടെ വധവും ബാബരി മസ്ജിദി​െൻറ പതനവും സ്വതന്ത്ര ഇന്ത്യയിൽ സംഭവിച്ച രണ്ട് ദുരന്തങ്ങളാണ്. വിഭാഗീയതയുടെ മതിലുകൾക്ക് പകരം ജനങ്ങൾക്കിടയിൽ പരസ്പരസ്നേഹത്തി​െൻറ പാലങ്ങൾ പണിയണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി അനസ് കായൽപുറം, ജില്ല കമ്മിറ്റി അംഗം സബീൽ സവാദ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ.എ. സലാം, സലിം മടവൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.