* പിടിയിലായത് 70ഒാളം പേർ * സിനിമ തിയറ്ററുകളിൽ ക്യൂ നിന്നവരടക്കം 'കുടുങ്ങി' തിരുവനന്തപുരം: ക്ലാസിൽ കയറാതെ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി കറങ്ങിനടന്ന എഴുപതോളം വിദ്യാർഥികളെ ഷാഡോ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഷാഡോ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്കൂളുകളിലും കോളജുകളിലും കയറാതെ ചുറ്റിത്തിരിഞ്ഞവർ കുടുങ്ങിയത്. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ഷാഡോ പൊലീസ് ടീമംഗങ്ങൾ പല സംഘങ്ങളായി തിരിഞ്ഞ് തിയറ്ററുകൾ, പാർക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ്പ്രായപൂർത്തിയാകാത്ത കുട്ടികൾ കൂട്ടത്തോടെ 'കുടുങ്ങിയത്' ക്ലാസിൽ കയറാതെ കറങ്ങിനടന്ന് 'ടിക് ടോക് ചലഞ്ചി'ൽ ഏർപ്പെട്ടവരും അടുത്തിടെ റിലീസായ സിനിമകൾക്കായി ക്യൂനിന്നവരും സ്കൂൾ യൂനിഫോമിൽ തിയറ്ററിനകത്ത് ഉണ്ടായിരുന്നവരും പിടിയിലായി. സ്കൂൾ യൂനിഫോം ബാഗിലാക്കി ബൈക്കിൽ കറങ്ങി നടന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂടാതെ, നഗരത്തിലെ സ്നൂക്കർ ക്ലബുകൾ, വിഡിയോ ഗെയിം ക്ലബുകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. പിടിയിലായ എല്ലാവരെയും കൺേട്രാൾ റൂമിൽ എത്തിച്ച് മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നത് ഉൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് ഡി.സി.പി ആദിത്യ കൺേട്രാൾ റൂം അസി. കമീഷണർ സുരേഷ് കുമാർ എസ്.ഐ സുനിൽ ലാൽ എന്നിവരാണ് ഈ മിന്നൽ പരിശോധനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.