പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്​

കടയ്ക്കൽ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് കടയ്ക്കൽ ബസ്സ്റ്റാൻഡ് മൈതാനിയിൽ നടക്കും. സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽ നിന്നുള്ള ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വായ്പ വിതരണവും കുടുംബശ്രീ സ്കൂൾ സി.ഡി.എസ് തല ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി നിർവഹിക്കും. റിവോൾവിങ് ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാദേവിയും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു അധ്യക്ഷത വഹിക്കും. െറസിഡൻറ്സ് അസോ. പൊതുയോഗം അഞ്ചൽ: ടൗൺ ഒന്നാം നമ്പർ െറസിഡൻറ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് പൊതുയോഗം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ചന്തയിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നും ഗതാഗത തടസ്സം ഒഴിവാക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി എ. സക്കീർ ഹുസൈൻ, എ.എം. കബീർ, വേടർ പച്ച രവീന്ദ്രൻ പിള്ള, റുക്കിയ നാസർ, ഷൈലാ റഹീം (രക്ഷാ.), ഫസിൽ അൽ അമാൻ (പ്രസി.), ചീപ്പുവയൽ സുരേഷ്, നദീറ ഗഫൂർ (വൈസ് പ്രസി.) എം. സലീം (സെക്ര.), നാസർ, ഷൈജു, അലിഫ് (ജോ. സെക്ര.), ഇർഷാദ് അഞ്ചൽ (ട്രഷ.) എന്നിവരെ െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.