വധഭീഷണി മുഴക്കിയെന്ന്​: മുൻ എം.എൽ.എയെ ചോദ്യം ചെയ്​തു

തിരുവനന്തപുരം: ബന്ധുക്കൾ തമ്മിലുള്ള തർക്കം വധഭീഷണിയിലെത്തിയതിനെതുടർന്ന‌് മുൻ എം.എൽ.എ വർക്കല കഹാറിനെ പൊലീസ‌്‌ ചോദ്യം ചെയ്തു. വർക്കല സ്വദേശികളായ ഹഫീസ്, മൂസ എന്നിവർ തമ്മിലുള്ള പ്രശ്നത്തിലാണ് വർക്കല കഹാറിനെ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ഹഫീസും മൂസയും കഹാറി​െൻറ ബന്ധുക്കളാണ്. ഇവർ തമ്മിൽ തർക്കമായപ്പോൾ കഹാർ 'നിന്നെ തുലയ്ക്കു'മെന്ന് പറഞ്ഞതായി ഹഫീസ് മൂസയോട് പറഞ്ഞു. ഇതോടെ മൂസ റൂറൽ എസ‌്‌.പിക്ക് പരാതി നൽകുകയായിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ എസ്.പി അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ‌്‌.പി അശോകനെ ചുമതലപ്പെടുത്തുകയായിരുന്നു. ഹഫീസ്, മൂസ എന്നിവരെയും ചോദ്യം ചെയ്തു. തനിക്ക് സംഭവവുമായി ബന്ധമില്ലെന്ന് കഹാർ മൊഴി നൽകി. തുടർന്ന് മൂന്നുപേരെയും വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.