വീടുകൾ സമയബന്ധിതമായി പൂർത്തീകരിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തിൽ പൂർണമായി നഷ്ടപ്പെട്ട വീടുകൾ ഏതാനും മാസംകൊണ്ട്, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ കാലതാമസം ഒഴിവാക്കുമെന്നും 'നവകേരളത്തിൽ ദുരന്ത ലഘൂകരണത്തി​െൻറ പ്രാധാന്യം' ശിൽപശാല ഉദ്ഘാടനം ചെയ്ത് അേദ്ദഹം പറഞ്ഞു. വിദഗ്ധരുടെയും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും അഭിപ്രായവും അനുഭവവും സ്വാംശീകരിച്ച് പുനർനിർമാണ പദ്ധതിക്ക് രൂപം നൽകും. വലിയ നാശനഷ്ടം സംഭവിച്ച വീടുകൾക്ക് പെെട്ടന്ന് സഹായം നൽകും. സഹകരണ മേഖല 2,000 വീടുകൾ നിർമിച്ചുകൊടുക്കാൻ തീരുമാനിച്ചതിനെ ചിലർ തെറ്റിദ്ധരിക്കുന്നു. സഹകരണ സ്ഥാപനങ്ങളുടെ ലാഭവിഹിതം സർക്കാർ തട്ടിയെടുക്കുന്നുവെന്നാണ് പ്രചാരണം. സഹകരണ സ്ഥാപനങ്ങളിൽനിന്ന് ലാഭവിഹിതം ലഭിക്കുമെന്ന് മോഹിക്കുന്നവരല്ല അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്; മുഖ്യമന്ത്രി പറഞ്ഞു. കാലവർഷവും പ്രളയവുമുണ്ടായ മേയ് 29നും ആഗസ്റ്റ് 31നും ഇടക്ക് 12,000 ദുരിതാശ്വാസ ക്യാമ്പുകളിൽ 34 ലക്ഷം പേരാണ് കഴിഞ്ഞതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. യു.എൻ.ഡി.പി, ദുരന്തനിവാരണ അതോറിറ്റി, സ്ഫിയർ ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.