കഴക്കൂട്ടം: ജ്യോതിസ് സെൻട്രൽ സ്കൂളിെൻറ 15ാമത് വാർഷികാഘോഷം വെള്ളിയാഴ്ച ജസ്റ്റിസ് െകമാൽ പാഷ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് മേനംകുളം സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, പ്രിൻസിപ്പൽ എൽ. സലിത, പി.ടി.എ പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ, അക്കാദമിക് ഡയറക്ടർ എച്ച്.പി. ശർമ, വൈസ് പ്രൻസിപ്പൽ എ.എസ്. ശോഭനാബീഗം എന്നിവർ സന്നിഹിതരായിരിക്കും. 1918 മുതൽ 2018 വരെയുള്ള നൂറ് വർഷത്തെ ഭാരതത്തിെൻറ സംസ്കാരം, കല, കായികം, സാഹിത്യം, സിനിമ മേഖലകളിലെ നാഴിക്കക്കല്ലുകൾ കോർത്തിണക്കി അവതരിപ്പിക്കുന്ന 'ശതാബ്ദഭാരത'ത്തിൽ 1500ൽപരം വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും കഥാപാത്രങ്ങളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.