ചിറയിന്‍കീഴ്: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷ ആര്‍. സരിത ഉദ്ഘാടനം ന ിര്‍വഹിച്ചു. ചിറയിന്‍കീഴ് ക്ഷീര വ്യവസായ സംഘം പ്രസിഡൻറ് ജയകുമാര്‍ അധ്യക്ഷതവഹിച്ചു. കന്നുകുട്ടികള്‍ക്ക് വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ തീറ്റ കൊടുക്കുന്ന ക്ഷീര പദ്ധതിയാണ് കന്നുകുട്ടി പരിപാലന പദ്ധതി. കയര്‍ തൊഴിലാളി ആനുകൂല്യങ്ങളുടെ ജില്ലതല വിതരണോദ്ഘാടനം ആറ്റിങ്ങല്‍: കയര്‍ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്ന് കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍. കയര്‍ത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ അംശാദായം അടച്ച് 60 വയസ്സ് പൂര്‍ത്തിയായി വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങളുടെ മൂന്നാംഘട്ട ജില്ലതല വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 1100 രൂപയാണ് കയര്‍ തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നത്. കയര്‍ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം 2000 രൂപയായിരുന്നു. അത് പതിനയ്യായിരം രൂപയായി വര്‍ധിപ്പിച്ചു. ഈ വര്‍ഷത്തേക്ക് വിരമിക്കല്‍ ആനുകൂല്യത്തിന് 12.5 കോടി രൂപ ഇരുപതിനായിരം കയര്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. 293 കയര്‍ തൊഴിലാളികള്‍ക്കായി വിദ്യാഭ്യാസ ആനുകൂല്യവും വിതരണം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ഗ്രാൻറും പ്രസവാനുകൂല്യവും വിവാഹധനസഹായം, മരണാനന്തര സഹായം, എന്നിവ ജനുവരിയില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കയര്‍ ക്ഷേമനിധി ബോര്‍ഡ് അംഗം അഞ്ചുതെങ്ങ് സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ധനസഹായത്തിെൻറ വിതരണോദ്ഘാടനവും ആനത്തലവട്ടം ആനന്ദന്‍ നിർവഹിച്ചു. കയര്‍ അപ്പെക്സ് ബോഡി ഭരണസമിതി അംഗം ആറ്റിങ്ങല്‍ സുഗുണന്‍, കയര്‍ഫെഡ് ഭരണസമിതി അംഗം കഠിനംകുളം സാബു, ചിറയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.വി. കനകദാസ്, ബ്ലോക്ക് പഞ്ചായത്തംഗം എസ്. സിന്ധു, സി.ഐ.ടി.യു ജില്ല സെക്രട്ടറി ജി. ഗോപകുമാർ, ഏരിയ ജോയൻറ് സെക്രട്ടറി പി. മണികണ്ഠന്‍, വി. വിജയകുമാര്‍, ക്ഷേമനിധി ബോര്‍ഡംഗങ്ങളായ ബി. ചന്ദികയമ്മ, ബി. അശോകന്‍, എ.ഐ.ടി.യു.സി, എസ്. രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടിവ് പി.എം. ഷാജി സ്വാഗതവും റീജനല്‍ ഓഫിസര്‍ ഉഷാകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.