ആറ്റിങ്ങല്‍: , അയിലം പാലം ഉദ്ഘാടനം നീണ്ടേക്കും. പാലം ഡിസംബറില്‍ തുറക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ അതിനുശേഷവും പണികള്‍ ഇഴയുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പാലത്തിനോട് ചേര്‍ന്ന് തോട്ടവാരം ഭാഗത്ത് മണ്ണിട്ടുയര്‍ത്തിയ സ്ഥലത്ത്് മഴക്കാലത്തുണ്ടായ വിള്ളലുകള്‍ പരിഹരിച്ചിട്ടില്ല. ഇവിടെ മണ്ണിളക്കി ഉറപ്പിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പാലത്തിെൻറ രണ്ട് വശത്തും വിള്ളലുണ്ട്. അമ്പതടിയിലേറെ ഉയരത്തിലാണ് മണ്ണിട്ട് റോഡൊരുക്കിയത്. മന്ത്രിയുടെ അറിയിപ്പുണ്ടായതിനുശേഷം റോഡിെൻറ വശങ്ങളില്‍ വേലിക്കല്ലുകള്‍ സ്ഥാപിക്കുകയും അയിലം ഭാഗത്ത് ഇരുവശത്തും സുരക്ഷാവേലി നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ തോട്ടവാരം ഭാഗത്ത് റോഡിെൻറ പടിഞ്ഞാറ് വശത്ത് മാത്രമാണ് സുരക്ഷവേലി നിര്‍മിച്ചിട്ടുളളത്. ഇവിടെ പത്ത് മീറ്ററോളം സ്ഥലത്ത് കയര്‍ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്. എന്നാൽ മണ്ണിട്ടുയര്‍ത്തിയ ഭാഗത്ത് മുഴുവന്‍ കയര്‍ഭൂവസ്ത്രം പാകുന്ന നടപടി ഉണ്ടായിട്ടില്ല. റോഡില്‍ ഒന്നാംഘട്ട മെറ്റല്‍ പാകിയിട്ട് മാസങ്ങളായി. ടാറിങ്ങിനുള്ള ടാറും മെറ്റലുമെല്ലാം റോഡരികില്‍ ഇറക്കിെവച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പുവരെ റോഡ് റോളര്‍ പാലത്തില്‍ കുറുകേയിട്ടിരുന്നു. അതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് ഇതും കരാറുകാരന്‍ കൊണ്ടുപോയി. നിലവിൽ പാലത്തിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. ഇതിനിടെ പ്രതീകാത്മകമായി പാലം ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം ഇടയ്ക്കുണ്ടായിരുന്നു. പ്രതിഷേധത്തിെൻറ ഭാഗമായി പോസ്റ്ററുകളും പതിച്ചിരുന്നു. വല്ലപ്പോഴും ഒന്നോ രണ്ടോ പേർ മാത്രമാണ് ജോലിക്കായി എത്താറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.