ഭാഷാപ്രവർത്തന ദിനാചരണം

വിതുര: ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ജന്മദിനത്തോടനുബന്ധിച്ച് വിതുര ഗവ.വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ ക്ലബി​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച ഭാഷാപ്രവർത്തനദിനമായി ആചരിച്ചു. 'വായ്മൊഴി ചന്തം' വിഷയത്തിൽ മലയാള ഭാഷ വിദഗ്ദനായ വട്ടപ്പറമ്പിൽ പീതാംബരൻ കുട്ടികളുമായി സംവദിച്ചു. മാതൃഭാഷ അനായാസം കൈകാര്യംചെയ്യാൻ കുട്ടികളെ പര്യാപ്തരാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുവരുന്നത്. മലയാളത്തിളക്കം എന്ന പേരിൽ പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിപാടിയും നടന്നുവരുന്നു. സ്കൂളിലെ ഫിലിം ക്ലബി​െൻറ നേതൃത്വത്തിൽ മലയാളംഭാഷയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് വിദ്യാർഥികൾ തന്നെ തയാറാക്കുന്ന ഡോക്യുമ​െൻററിയും അവസാന ഘട്ടത്തിലാണ്. ഹെഡ്മിസ്ട്രസ് ജ്യോതിഷ് ജലൻ, സീനിയർ അസിസ്റ്റൻറ് പ്രേംജിത്ത് പി.സി, സ്റ്റാഫ് സെക്രട്ടറി ബിനു കുമാർ, ജയദാസ് ഡി.എസ്, സാഹിത്യ ക്ലബ് കോഒാഡിനേറ്റർ മനോജ് പി.എസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.