തിരുവനന്തപുരം: സംവാദങ്ങൾ പുതിയ അറിവുകൾക്കും ആശയങ്ങൾക്കും വഴിതെളിയിക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ. പി.എൻ. പണിക്കർ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 'ആഴ്ചക്കൂട്ടം-പ്രതിവാര ചിന്തകൾ' പരിപാടിയുടെ 400ാം അധ്യായവും ഇക്കൊല്ലത്തെ വയലാർ രാമവർമ അവാർഡ് ജേതാവായ കെ.വി. മോഹൻകുമാറിെന അനുമോദനങ്ങൾ അർപ്പിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. നവകേരള മിഷൻ സംസ്ഥാന കോഒാഡിേനറ്റർ ചെറിയാൻ ഫിലിപ്പിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. എം.ആർ. തമ്പാൻ, ജോൺസൺ റോച്ച്, എൻ. ബാലഗോപാൽ, തോമസ് പ്രണാല വർഗീസ്, ഡോ. ജി. രാജേന്ദ്രൻപിള്ള, ഡോ. ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.