സമ്പൂർണ ട്രോമാകെയർ; 7.5 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ ട്രോമാകെയര്‍ സംവിധാനത്തി​െൻറ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 11.27 കോടിയുടെ കോമ്പ്രിഹെന്‍സിവ് ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ‍. ഇതി​െൻറ ആദ്യ ഗഡുവായി 7.5 കോടി അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനവും ഉപകരണങ്ങളും മാര്‍ച്ച് 31നകം സജ്ജമാക്കത്തക്ക രീതിയിലുള്ള നടപടി ക്രമങ്ങളാണ് തയാറാക്കിവരുന്നത്. മികച്ച ട്രോമാകെയര്‍ പരിശീലനത്തിന് മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്ന 10 കോടിയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സ​െൻററി​െൻറ എം.ഒ.യുവും പ്രപ്പോസലും അംഗീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.