തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് . വിഴിഞ്ഞം ഹാർബറിന് സമീപം പള്ളിവിളാകം വീട്ടുനമ്പർ -304ൽ ഷാനവാസാണ് (37) മെഡിക്കൽ കോളജ് പൊലീസ് പിടിയിലായത്. നെയ്യാറ്റിൻകര സ്വദേശി വിജയമ്മയുടെ പരാതിയിൽ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മഫ്തി പൊലീസ് പേട്രാളിങ് ഏർപ്പെടുത്തിയിരുന്നു. ആശുപത്രി വാർഡിൽ സംശയകരമായി കണ്ട പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്ന് ദേഹ പരിശോധന നടത്തിയപ്പോൾ മൊബൈൽ ഫോണുകളും പണവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ വിഴിഞ്ഞം, കോവളം സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് െപാലീസ് പറഞ്ഞു. നന്മ നിറഞ്ഞ ജീവിതചര്യക്ക് മുഹമ്മദ് നബി മാതൃക -മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം: തിന്മകൾ അധികരിച്ച ആധുനിക കാലഘട്ടത്തിൽ മനുഷ്യസമൂഹത്തിെൻറ പുനഃസൃഷ്ടിക്ക് മുഹമ്മദ് നബിയുടെ ജീവിതചര്യയാണ് ആവശ്യെമന്ന് മന്ത്രി കെ.ടി. ജലീൽ. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം മുസ്ലിം അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിതത്തിെൻറ മാതൃകയാണ് പ്രവാചകനെന്നും മന്ത്രി പറഞ്ഞു. മിലാസ് കമ്മിറ്റി ചെയർമാൻ ഇമാം ഹാജി എ.എം. ബദറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗൺസിൽ സീനിയർ നേതാവ് വിഴിഞ്ഞം ഹനീഫിനെ മന്ത്രി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കുള്ള അവാർഡുകളും പുരസ്കാരങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, മുഹമ്മദ് ബഷീർ ബാബു, പി. സെയ്യദലി, കാരയ്ക്കാമണ്ഡപം താജുദ്ദീൻ, കുളപ്പട അബൂബക്കർ, ജെ.എം. മുസ്തഫ, ആർ.പി ഗ്രൂപ് ജനറൽ മാനേജർ പി.െഎ. ദിലീപ് കുമാർ, ഹനീഫ, ബീമാപള്ളി സക്കീർ, അഡ്വ. നൗഷാദ് കായ്പ്പാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.